കണ്ണൂര്‍: വാട്സ്ആപ് സ്റ്റാറ്റസില്‍ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കി യുവതി ബേബി ബീച്ചിനടുത്ത് കടലില്‍ ചാടി ആത്മഹത്യ ചെയ്തു . പള്ളിക്കുന്നിലെ പ്രമിത്തിന്റെ ഭാര്യ താവക്കര സ്വദേശിനി റൂഷിതയാണ് കടലില്‍ ചാടിയത്. പിന്നീട് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.
യുവതി കടലില്‍ ചാടിയെന്ന വിവരം അറിഞ്ഞ് കോസ്റ്റല്‍ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റൂഷിത. സൂചന നല്‍കിയ ശേഷമാണ് റൂഷിത കടലില്‍ ചാടിയതെന്നാണ് വിവരം.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
0 Comments