FLASH NEWS

6/recent/ticker-posts

കണ്ണൂരില്‍ മയക്കുമരുന്ന് വില്‍പനയ്ക്കിടെ യുവതിയും യുവാവും അറസ്റ്റില്‍


കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ യുവതിയും യുവാവും പിടിയിലായി . തൃശൂര്‍ മുണ്ടത്തിക്കോട് പഞ്ചായത് പരിധിയില്‍പെട്ട മരിയാറാണി (21), വയനാട് ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഷിന്റോ ഷിജു(23) എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനുകൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്.


കണ്ണൂര്‍ കക്കാട് റേഡില്‍ തെക്കിബസാറില്‍ വച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്നും 23.779 ഗ്രാം മാരക ലഹരിമരുന്നായ മെതാഫിറ്റമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.


പരിശോധനയില്‍ കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സി എച് റിശാദ്, എന്‍ രജിത്ത്കുമാര്‍, എം സജിത്ത്, കെ പി റോഷി, ഗണേഷ് ബാബു, ടി അനീഷ്, പി നിഖില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി വി ദിവ്യ, കെ വി ഷൈമ, പി ശമീന എന്നിവരും പങ്കെുത്തു.

Post a Comment

0 Comments