കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണി അടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടം സംഭവിച്ചത്. കാറിൽ ആശുപത്രിയിലേക്ക് പോകുക ആയിരുന്നു കുറ്റ്യാട്ടൂർ കരാറമ്പ് സ്വദേശികളായ പ്രജിത്ത്(35) ഭാര്യ റീഷ(25) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന കുട്ടി ഉൾപ്പെടെ4 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്താൻ മിനിറ്റുകൾ അകലെ കണ്ണൂർ ജില്ലാ ഫയർ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്. കാറിൻ്റെ മുൻ സീറ്റിൽ ഇരുന്ന ഗർഭിണിയും ഭർത്താവുമാണ് മരിച്ചത്.
0 Comments