ബുധനാഴ്ച കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ണൂർ ചെട്ടിപ്പീടികയിലെ MRA ബേക്കറി നിർമ്മാണ യൂണിറ്റിൽ നിന്നും ഉപയോഗയോഗ്യമായ കേക്ക് ബേസ് വസ്തുക്കൾ എടുത്തു കൊണ്ട് പോകുകയും തുടർന്ന് മറ്റുള്ള സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കളോടൊപ്പം ഇവ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തതിനെതിരെയാണ് MRA മാനേജ്മെന്റ് മേയർക്ക് പരാതി നൽകിയത്.
FSSAIയുടെ 5 സ്റ്റാർ പദവി ലഭിച്ച കണ്ണൂർ ജില്ലയിലെ ഏക ബേക്കറി നിർമ്മാണ യൂണിറ്റാണ് ചെട്ടിപ്പീടികയിലേത്. പരിശോധനയിൽ ഇവിടെ നിന്നും എടുത്തുകൊണ്ടുപോയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സത്യാവസ്ഥ ഉപഭോക്താക്കളെ ബോധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മേയർക്ക് നൽകിയ കത്തിൽ MRA മാനേജ്മെന്റ് ആവശ്യപ്പെട്ടു.
0 Comments