പരിയാരം : ബസിന്റെ മുന്നിൽചാടി യുവാവ് ജീവനൊടുക്കി.ചെറുതാഴം പഞ്ചായത്തിലെ കൊളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ കിഴക്കിനിയിൽ ആദിത്യ (24 )നാണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകിട്ട് 5 :30 ഓടെ ദേശീയ പാതയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് മുൻവശത്തായിരുന്നു സംഭവം.
റോഡരികിൽ നിൽക്കുകയായിരുന്ന ആദിത്യൻ തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു ബസിന്റെ മുൻചക്രം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു.
അച്ഛൻ - പ്രകാശൻ.അമ്മ -ബിന്ദു
.ഏക സഹോദരി ആവണി .മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ.
0 Comments