പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പഴയങ്ങാടി മുട്ടം സ്വദേശി ഇര്‍ഷാദിനെ(34)യാണ് കണ്ണപുരം എസ്.ഐ വി.ആര്‍ വിനീഷും സംഘവും കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങളായ പത്തും ആറും വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പീഡനത്തിനിരയാക്കിയത്. കണ്ണപുരം, പരിയാരം സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു കുട്ടികളെ പീഡിപ്പിച്ചത്.
ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസില്‍ വിവരം കൈമാറുകയും പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കുട്ടികളുടെ മാതാവുമായുള്ള സൗഹൃദമാണ് കുട്ടികളെ പീഡിപ്പിക്കാന്‍ യുവാവിന് അവസരമൊരുക്കിയത്. കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.
0 Comments