FLASH NEWS

6/recent/ticker-posts

നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി

തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി. ഭരതന്നൂർ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. അമ്മയെ ആര് സംരക്ഷിക്കും എന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഷീലയുടെ കഴുത്തിലും കാലിലും കൈക്കുമാണ് വെട്ടേറ്റത്. ഷീല ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments