സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലുമുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയുടെ മറവിൽ പണം തട്ടാൻ കണ്ണൂരിലുൾപ്പെടെ തട്ടിപ്പ് സംഘങ്ങൾ രംഗത്ത്. കേടായ ഭക്ഷ്യവസ്തുക്കൾ നൽകിയെന്ന കാരണം ഉന്നയിച്ചു അവസരം മുതലാക്കാൻ എത്തുന്നവരെയും ശ്രദ്ധിക്കേണ്ട അവസ്ഥയിലേക്കാണ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഹോട്ടലുകളുപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ. മാസങ്ങൾക്ക് മുൻപ് ഇങ്ങനെ തട്ടിപ്പ് നടത്തി വരുന്ന ഒരു സംഘം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് മലപ്പുറത്തെ ഒരു ഹോട്ടലുകളിൽ നിന്നും ചിക്കനുൾപെടെ കഴിച്ച ശേഷം പഴകിയ രുചി ഉണ്ടെന്നു പറയുകയും 40000രൂപ ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഹോട്ടൽ ഉടമ പോലീസിനെ സമീപിച്ചത്തോടെയാണ് ഇവർ നിരവധി ഹോട്ടലുകളിൽ ഈ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു എന്ന് തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇപ്പോളത്തെ പരിശോധനയുടെ മറവിൽ ഇത്തരം സംഘങ്ങൾ തട്ടിപ്പുമായി വീണ്ടും രംഗത്തെത്തുന്നെന്ന ആശങ്കയിലാണ് കണ്ണൂരിലെ വ്യാപാരികൾ.
0 Comments