FLASH NEWS

6/recent/ticker-posts

ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; പണത്തിനും സ്വർണത്തിനുമൊപ്പം സിസിടിവിയും കവർന്നു

ഇരിട്ടിയിൽ വീട്ടിൽ കയറി വൻമോഷണം. വിളക്കോട് അയ്യപ്പൻകാവ് പുഴക്കരയിലെ കുരുക്കളെവീട്ടിൽ സലാമിന്റെ വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. വീട്ടുടമയും കുടുംബവും സൗദി അറേബ്യയിലാണു ള്ളത്.

35,000 രൂപയും സ്വർണാഭരണങ്ങളും നിരീക്ഷണ ക്യാമറയുടെ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയി. വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ചെടിക്ക് വെള്ളം നനയ്ക്കാൻ എത്തിയവരാണ് വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. പൂന്തോട്ടത്തിൽനിന്നും ഒരു മഴുവും കണ്ടെത്തി. പുറകുവശത്തെ കതക് തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

Post a Comment

0 Comments