FLASH NEWS

6/recent/ticker-posts

വീട്ടിനുള്ളിൽ അച്ഛനേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി


അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വൈക്കം അയ്യരുകുളങ്ങരയിലാണ് അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ് ജോസഫ് (75) ഭിന്നശേഷിക്കാരിയ മകൾ ജിൻസി (40) എന്നിവരാണ് മരിച്ചത്.


ജോർജ് ജോസഫിന്റെ മൃതദേഹം വീടിനു പുറത്ത് തൂങ്ങിയ നിലയിലും മകളുടെ മൃതദേഹം മുറിയ്ക്കുള്ളിൽ കട്ടിലിലുമാണ് കണ്ടെത്തിയത്. വൈക്കം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments