FLASH NEWS

6/recent/ticker-posts

നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ബാറ്ററി മോഷ്ടിച്ചു; യുവാക്കള്‍ പിടിയിൽ

കൊച്ചി: നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. പറവൂര്‍ മാക്കനായി കുന്നില്‍ വീട്ടില്‍ അതുല്‍ (23), കൊരട്ടി മാമ്പ്ര ചെമ്പാട്ട് വീട്ടില്‍ റിയാദ് (21), എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. പിടിയിലായ റിയാദ് വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 
കഴിഞ്ഞ മാസം 29 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിയനം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ബാറ്ററിയാണ് ഇവര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് മാളയിലെ ബാറ്ററിക്കടയില്‍ വിറ്റു. വില്‍ക്കാനെത്തിയ കടയില്‍ നിന്നും ഇവര്‍ ഒരു മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് കടന്നു കളഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇവരെ തന്ത്ര പരമായാണ് പൊലീസ് പിടികൂടിയത്. മോഷണം പോയ ബാറ്ററി കടയില്‍ നിന്നും കണ്ടെടുത്തു. 


Post a Comment

0 Comments