FLASH NEWS

6/recent/ticker-posts

തലശ്ശേരിയിൽ വീട്ടിനകത്ത് ബോംബ് സ്ഫോടനം: യുവാവിന് ഗുരുതര പരിക്ക്;പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തലശ്ശേരി പഴയ ലോട്ടസ് ടാക്കീസിന് സമീപത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് യുവാവ് ചികിത്സയിൽ. നടമ്മൽ ഹൗസിൽ ജിതിനാണ്  സ്ഫോടനത്തിൽ പരിക്കേറ്റത്. ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്കിന്‍റെ അവസ്ഥ ഗുരുതരമായതിനാൽ പിന്നീട് അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.

സ്ഫോടനം സംബന്ധിച്ച അന്വേഷണത്തിലാണ് പൊലീസ്. പൊട്ടിയത് സ്റ്റീൽ ബോംബാണ് എന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ബോംബുകൾ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അധികം വൈകാതെ വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 


Post a Comment

0 Comments