FLASH NEWS

6/recent/ticker-posts

നാഷണൽ തലസീമിയ കോൺഫ്രൻസിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത പ്രധിനിധികൾ പ്രസിഡണ്ടിൽ നിന്ന് അവാർഡ് നേടിയ പൂജ ഗുപ്ത, അജയഗാന്ധി എന്നിവർക്കൊപ്പം

ചിത്രത്തിൽ കേരള പ്രതിനിധികൾക്കൊപ്പം നിൽക്കുന്നത് ശ്രീ.അജയ് ഗാന്ധി. ആറാം മാസത്തിൽ തലാസീമിയ തിരിച്ചറിഞ്ഞ ഇദ്ധേഹത്തിന് ഇപ്പോൾ പ്രായം 55. കെനിയയിൽ ജനിച്ച ഇന്ത്യൻ വംശജനായ ഇദ്ധേഹം രണ്ടാം വയസ്സ് മുതൽ യു കെ യിൽ കഴിയുന്നു. ചാർട്ടേഡ് ക്വാൺ ഡിറ്റി സർവയർ ആയി ജോലി നോക്കുന്നു. വിവാഹം കഴിഞ് രണ്ട് കുട്ടികളുണ്ട്. ആൺകുട്ടിക്ക് 18 ഉം പെൺകുട്ടിക്ക് 15ഉം ആണ് പ്രായം. ഇദ്ധേഹം തലാസീമിയ രോഗത്തിന് കഴിക്കുന്ന എല്ലാ മരുന്നുകളും കേരളത്തില എല്ലാ രോഗികൾക്കും ഇപ്പോൾ സൗജന്യമായി ലഭിക്കുന്നുണ്ട്. ,                           
2022 ൽ ലോക ഭിന്നശേഷി ദിനത്തിൽ ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ശ്രേഷ്ട ദിവ്യ ജ്ഞാൻ അവാർഡ് നേടിയ പൂജാ ഗുപ്തയാണ് തൊട്ടടുത്ത്. 2020ലെ ഏഷ്യൻ തലാസീമിയ വാരിയർ അവാർഡും 2023 ലെ വനിത പ്രിസ്റ്റീജ് അവാർഡും നേടിയിട്ടുണ്ട്. ദേശീയ തലാസീമിയ കോൺഫ്രൻസിൽ വെച്ച് കണ്ട്മുട്ടിയപ്പോൾ എടുത്ത ചിത്രമാണിത്. കേരള പ്രതിനിധികളായ എം.വി.അബ്ദുൽ അസീസ്, ഒ.എം. സൻഫീർ തുങ്ങിയ വരെയും കാണാം.

Post a Comment

0 Comments