FLASH NEWS

6/recent/ticker-posts

കോവൂർ മാവിലാക്കണ്ടി മുത്തപ്പൻ മടപ്പുര നവീകരണത്തിനിടെ നിലമാങ്ങകൾ കണ്ടെത്തി

കുറ്റ്യാട്ടൂർ കോവൂർ മാവിലാക്കണ്ടി മുത്തപ്പൻ മടപ്പുര നവീകരണത്തിനിടെ മണ്ണിനടയിൽ അപൂർവമായി ലഭിക്കുന്ന ഔഷധക്കൂണായ നിലമാങ്ങകൾ കണ്ടെത്തി. പഴയ കെട്ടിടങ്ങൾക്ക് ഇടയിലും ചിതൽ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ട ഭക്ഷണമാണ്. രാസവളം, കീടനാശിനി എന്നിവ പ്രചരിച്ചതോടെയാണ് നിലമാങ്ങകൾ അപ്രത്യക്ഷമായത്.

ചിതൽമാങ്ങ, ചിതൽക്കിഴങ്ങ്, പുറ്റുമാങ്ങ എന്നീ പേരുകളിലുമിത് അറിയപ്പെടാറുണ്ടെന്ന് മയ്യിൽ ഇടൂഴി ഇല്ലം ആയുർവേദ ചാരിറ്റബിൾ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി പറഞ്ഞു. മണ്ണിന് അടിയിൽ കണ്ടുവരുന്ന നിലമാങ്ങൾക്ക് മണ്ണുമായോ മാങ്ങയുമായോ ബന്ധവുമില്ല. മണ്ണിനടിയിൽ വളരുന്ന ഒരുതരം കുമിളാണിത്. കാഴ്ചയിൽ കുമിളുമായി സാമ്യവുമില്ല. നിലമാങ്ങയെ നാട്ടുവൈദ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments