ഇരിക്കൂർ: വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പടിയൂർ നിടിയോടിയിലെ ഇ ഡി ശൈലജ (54) ആണ് മരിച്ചത്. കടിയേറ്റ ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും ശേഷം കണ്ണൂർ എ കെ ജി ആസ്പത്രിയിലും ചികിത്സ തേടിയിരുന്നു. ഭർത്താവ്: പത്മനാഭൻ. മക്കൾ: ജിഷ്ണു, ലയന. സഹോദരങ്ങൾ: രാജേഷ്, സുജാത (കുന്നോത്ത്).
0 Comments