FLASH NEWS

6/recent/ticker-posts

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ സ്കൂള്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. കീഴ്പ്പള്ളി സ്വദേശി ശരത് എന്ന മുഹമ്മദ്‌ ഷാ ആണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്നു പ്രതി.

പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകിയത്.
 

Post a Comment

0 Comments