FLASH NEWS

6/recent/ticker-posts

ആറ്റുകാലമ്മയ്ക്ക് പൊങ്കാല : എങ്ങനെ വ്രതം എടുക്കണം?മാർച്ച്‌ 13നാണ് പൊങ്കാല


കൗമാരക്കാരിയായ കണ്ണകി സങ്കല്പത്തിൽ ആരാധിക്കുന്ന ആറ്റുകാൽ ഭഗവതിയ്ക്ക് പൊങ്കാല അർപ്പിച്ചാൽ ഐശ്വര്യവും ഇഷ്ടകാര്യസിദ്ധിയുമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

വ്രതം എടുത്താണ് പൊങ്കാല സമർപ്പിക്കേണ്ടത്. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുന്നതാണ് ഉചിതം. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. 7 ,5 ,3 ദിവസങ്ങൾ വ്രതം അനുഷ്ഠിച്ച് പൊങ്കാലയിടുന്നവരുമുണ്ട്. ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല വ്രതം. ഈ ഒൻപത് ദിവസങ്ങളിലും മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. മാർച്ച്‌ 13 നാണ് ഈ വർഷത്തെ പൊങ്കാല.




Post a Comment

0 Comments