FLASH NEWS

6/recent/ticker-posts

കണ്ണൂർ ഇമ്മാനുവൽ സിൽക്സിൽ നൂർ റമദാൻ സെയിൽ ദിനങ്ങൾക്ക് തുടക്കമായി


കണ്ണൂർ: വസ്ത്രപ്യാപാര രംഗത്തെ ഫാഷന്റെ പര്യായമായി മാറിയ ഇമ്മാനുവൽ സിൽക്സിൽ ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള നൂർ റമദാൻ സെയിലിന് ആരംഭമായി. നൂർ റമദാൻ സെയിലിന്റെ ഔപചാരികമായ ഉദ്ഘാടനം പള്ളിപ്പുറം ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം മൗലവി മടക്കിമല നിർവഹിച്ചു. ചടങ്ങിൽ ഇമ്മാനുവൽ സിഇഒ ബൈജു ടി ഒ, ഷോറൂം മാനേജർമാരായ മുഹമ്മദ് ഫറൂഖ്, മനോജ് കെ വി എന്നിവർ പങ്കെടുത്തു.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവം, വ്രതശുദ്ധിയുടെ പുണ്യദിനങ്ങളിൽ മിഴിവേകുന്ന വസ്ത്ര വിസ്മയങ്ങൾ റംസാൻ ആഘോഷങ്ങൾക്ക് പകിട്ടേകുവാന്‍  അവതരിപ്പിക്കുന്ന ഏറ്റവും പുതിയ  ഫെസ്റ്റിവൽ കളക്ഷൻ. അതോടൊപ്പം കൈ നിറയെ സമ്മാനങ്ങളും വൻ വിലക്കുറവുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 

പെരുന്നാൾ ദിനങ്ങളെ വർണ്ണാഭമാക്കാൻ ഏറ്റവും ട്രെൻഡി കാഴ്ചകളും ഗൗണുകളുടെയും കുർത്തികളുടെയും കണ്ണഞ്ചിപ്പിക്കുന്ന ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പിഞ്ചോമനകളുടെ വസ്ത്രങ്ങൾക്ക് മിഴിവേവാൻ പുതുപുത്തൻ കളക്ഷൻസ്, ടീനേജിന്റെയും യൂത്തിന്റെയും ഫാഷൻ സങ്കല്പങ്ങൾക്ക് നിറം പകരുവാൻ മാർക്കറ്റിലെ ഏറ്റവും പുതിയ കളക്ഷൻ ഏറ്റവും ന്യായമായ വിലയിൽ കസ്റ്റമേഴ്സിനായി ഇമ്മാനുവൽ സിൽക്സിൽ ഒരുക്കിയിട്ടുണ്ട്. ആബാലവൃദ്ധ ജനങ്ങൾക്കും ഫാഷൻ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുന്ന ഷർട്ടുകളുടെയും തോറ്റുകളുടെയും പാന്റുകളുടെയും വിവിധ ശ്രേണിയിലുള്ള വസ്ത്രങ്ങൾ ഇമ്മാനുവൽ സിൽക്സിൽ ലഭ്യമാണ്.ഓരോ കസ്റ്റമർക്കും അവരുടെ അഭിരുചിക്കും ഭാവനക്കും ഉതകുന്ന കളക്ഷൻ ആണ് ഇമ്മാനുവൽ ഒരുക്കുന്നത്. 

Post a Comment

0 Comments