വ്യക്തിപരമായി അധിക്ഷേപിച്ചു കുടുംബങ്ങളെ തകർക്കുന്ന രീതിയിലുള്ള കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ മോശമായ കാര്യങ്ങൾ ചെയർമാനെ കുറിച്ച് പ്രചരിപ്പിച്ചിരുന്നു. ഇഡി റെയ്ഡ് നടന്നിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ജിഎസ്ടിയുടെയും ഇൻകം ടാക്സിന്റെയും സാധാരണ പരിശോധനയാണ് നടന്നത്. കള്ളക്കടത്ത് , ബിനാമി , കള്ളപ്പണം എന്നിവ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നതായും ടിഎ ജോസഫ് പറഞ്ഞു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും സുതാര്യമാണ്. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും സാധാരണ രീതിയിൽ പുരോഗമിക്കുന്നു എന്നാണ് ഉപഭോക്താക്കളോട് പറയാനുള്ളതെന്ന് അദേഹം പറഞ്ഞു. ചെയർമാന്റെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. നിക്ഷേപകരുടെ പണം സുരക്ഷിതമാണ്. കോൺഫിഡന്റ് ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്ന് ടി എ ജോസഫ് പറഞ്ഞു.
0 Comments