FLASH NEWS

6/recent/ticker-posts

കണ്ണൂരിലെ 'പാലാരിവട്ടം പാലങ്ങളുടെ അറ്റക്കുറ്റപണികൾ ആരംഭിച്ചു, വിശ്വാസം നശിച്ചു നാട്ടുകാർ, ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം



പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ തകർച്ച പരിഹരിക്കാൻ  അറ്റകുറ്റപ്പണി തുടങ്ങി. പഴയങ്ങാടി താവം റെയിൽവേ മേൽപാലം 7 മുതൽ അടച്ചിടും. ഇരുപാലങ്ങളും ഒരുമാസം പൂർണമായി അടച്ചിട്ടാണ്  പ്രവൃത്തി നടക്കുക. കെഎസ്ടിപി പാപ്പിനിശ്ശേരി – പിലാത്തറ റോഡ് വഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ–പയ്യന്നൂർ റൂട്ടിലെ ഭാരവാഹനങ്ങൾ ദേശീയപാത തളിപ്പറമ്പ് വഴി പോകണം. 

സമീപപ്രദേശങ്ങളിലെ അനുബന്ധ റോഡുകളിലൂടെ വാഹനങ്ങളെ വഴിതിരിച്ചു വിടാനാണു തീരുമാനം. ഇരിണാവ് റെയിൽവേ ഗേറ്റ്– കോലത്തുവയൽ ചുങ്കം റോഡ്, കണ്ണപുരം ചൈനാക്ലേ– അഞ്ചാംപീടിക റോഡ്, കീച്ചേരി റോഡ് എന്നിവയാണു പ്രധാനമായും ബദൽറോഡുകളുന്നത്. കണ്ണൂർ–പഴയങ്ങാടി ബസുകൾ ഇരിണാവ്–കോലത്തുവയൽ–ചുങ്കം വഴി പോകും.

7നു താവം മേൽപാലം അടച്ചിട്ടാൽ താവത്തുനിന്നു ഷട്ടിൽ സർവീസ് നടത്താനാണു നിർദേശം. പാലത്തിന്റെ ഉപരിതലത്തിലെ കുഴികൾ പരിശോധിക്കാൻ നിലവിലെ ടാറിങ് മുഴുവൻ ഇളക്കിമാറ്റണം. പിന്നീട് മൈക്രോ കോൺക്രീറ്റ് ചെയ്തു കുഴി അടയ്ക്കും. തുടർന്നു ബിറ്റുമിൻ കോൺക്രീറ്റ് മേൽപാളി റോഡ് പ്രവൃത്തി പൂർത്തിയാകാൻ ആഴ്ചകളോളം വേണ്ടിവരും.

2018ൽ ഗതാഗതത്തിനു തുറന്നു നൽകിയ പാലത്തിൽ തുടർച്ചയായി തകരാറുകളും അറ്റകുറ്റപ്പണികളും നടക്കുന്നു. പാലാരിവട്ടതെ അഴിമതി പാലം പണിത അതേ കമ്പനിയാണ് ഈ പാലങ്ങളും പണിതത്.  കഴിഞ്ഞ ജനുവരിയിലും പാലം പൂർണമായി അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. പാലത്തിലെ എക്സ്പാൻഷൻ ജോയിന്റ് തകർന്നു വലിയ വിള്ളലുണ്ടായിട്ടു മാസങ്ങളായി. കഴിഞ്ഞ സെപ്റ്റംബർ 20നു കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ ഇരുപാലങ്ങളിലും പരിശോധന നടത്തി തകർച്ച ശാശ്വതമായി പരിഹരിക്കാൻ കർശന നിർദേശം നൽകിയിരുന്നു.

അതേ സമയം ഇപ്പോൾ നടക്കുന്ന പ്രവർത്തിയിൽ പരിഹാരം ഉണ്ടാകുമെന്നു വിശ്വസിക്കിന്നില്ലെന്നു നാട്ടുകാർ പറയുന്നു. പാലാരിവട്ടം പാലം പൊളിച്ചു പണിതത് പോലെ ഈ രണ്ടു പാലങ്ങളും പുതുക്കി പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

Post a Comment

0 Comments