കാട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ കണ്ടെത്തിയ കരടി ഒറ്റ രാത്രി കൊണ്ട് എടുത്തത് 400 സെൽഫികൾ. ക്യാമറയിൽ ആകെ പതിഞ്ഞ 580 ചിത്രങ്ങളിൽ 400ഉം ‘സെൽഫി’കളാണ്. അമേരിക്കയിലെ കൊളറാഡോയിലുള്ള ഒരു വന്യജീവി സങ്കേതത്തിലാണ് സംഭവം. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വന്യ ജീവി സങ്കേതം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
46,000 ഏക്കറിൽ ആകെ 9 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. മുന്നിൽ ചലനങ്ങളുണ്ടെങ്കിൽ ക്യാമറ ചിത്രങ്ങളെടുത്തു തുടങ്ങും. രാത്രിയിലും തെളിച്ചമുള്ള ചിത്രങ്ങളെടുക്കാൻ കഴിയുന്ന ക്യാമറകളാണ് ഇവ. ഇതിൽ ഒരു ക്യാമറ കണ്ടെത്തിയ കരടിയാണ് സെൽഫി ചിത്രങ്ങൾ എടുത്തുകൂട്ടിയത്.
0 Comments