പുതിയതെരു: ഓട്ടോറിക്ഷ വട്ടംവച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു കയറി. കണ്ണൂരിൽ നിന്നും മംഗലാപുരത്തേക്ക്
അത്യാസന്ന നിലയിലായ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു കയറി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ പുതിയതെരു SBI ക്ക് സമീപമാണ് അപകടം. രോഗിയുമായി വന്ന ആംബുലൻസ് അപകടത്തിൽപെട്ടതിനെ തുടർന്ന് മറ്റൊരു ആംബുലൻസിലാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
0 Comments