FLASH NEWS

6/recent/ticker-posts

മകരസംക്രാന്തിദിനത്തിൽ പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് വിഭാവനം ചെയ്ത മകരസംക്രാന്തിയജ്ഞം കണ്ണൂരിൽ സംഘടിപ്പിച്ചു

മകരസംക്രാന്തിദിനത്തിൽ പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ 
രാജേഷ് വിഭാവനം ചെയ്ത മകരസംക്രാന്തിയജ്ഞം കണ്ണൂരിൽ സംഘടിപ്പിച്ചു.
ജനുവരി 14 ശനിയാഴ്ച രാവിലെ 8 മണിക്ക് തളാപ്പിലെ എസ്.എൻ. വിദ്യാ
മന്ദിർ നവതിഹാളിലാണ് പ്രാചീന വൈദികയജ്ഞം നടന്നത്.
സൂര്യൻ മകരരാശിയിലേക്ക് പ്രവേശിക്കുകയും ദക്ഷിണായനം കഴിഞ്ഞ്
ഉത്തരായണം കടന്നുവരികയും ചെയ്യുന്ന അവസരത്തിൽ 
എള്ള് വിശേഷമായി ഹോമിച്ചുകൊണ്ടുള്ള 
യജ്ഞമാണ് മകരസംക്രാന്തിദിനത്തിൽ പുനരാവിഷ്കരിക്കപ്പെട്ടത്.  നെയ്യ്, എള്ള്, ശർക്കര 
എന്നിവയോടൊപ്പം ഋതുവനുസരിച്ച് തയ്യാറാക്കിയ ആയുർവേദ ഔഷധക്കൂട്ടു
കളും യജ്ഞത്തിൽ അർപ്പിച്ചു. സ്ഥലപുണ്യാഹം, പരിസമൂഹനം, ഉപലേപനം,
ഉദ്ദരണം, അഭ്യുക്ഷണം, കലശസ്ഥാപനം, ആചാര്യവരണം, യജ്ഞസങ്കല്പം, 
സ്വസ്തിവാചനം, ശാന്തികരണം, അഗ്ന്യാധാനം, സമിദാധാനം, പഞ്ചഘൃതാഹുതി, ജലപ്രോക്ഷണം, ആഘാരാവാജ്യഭാഗാഹുതി, വിശേഷാഹുതി, 
വ്യാഹൃത്യാഹുതി, സ്വിഷ്ടകൃതാഹുതി, പ്രാജാപത്യാഹുതി, പവമാനി ആഹുതി, 
മംഗളാഷ്ടാജ്യാഹുതി, പൂർണാഹുതി എന്നിവയടങ്ങുന്നതാണ് മകരസംക്രാ
ന്തിയജ്ഞം. സൂര്യസൂക്തമന്ത്രങ്ങൾ, ഋതുദേവതാമന്ത്രങ്ങൾ തുടങ്ങി ഒട്ടേറെ
വിശേഷമന്ത്രങ്ങൾ യജ്ഞത്തിൽ വിനിയോഗിച്ചു. ആചാര്യശ്രീ രാജേഷിന്റെ
ശിഷ്യര്യായനാഗേശ്വർ ശാസ്ത്രി, പ്രവീൺ കുമാർ ശാസ്ത്രി, കേതൻ മഹാജൻ  യാജ്ഞികരായി.

 

Post a Comment

0 Comments