വടകര–വളയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്.
ഓർക്കാട്ടേരി സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് രണ്ട് സ്ത്രീകളും കുഞ്ഞും ചേർന്നാണ് ബസിൽ കയറിയത്.
വടകരയിൽ ബസ് യാത്ര അവസാനിപ്പിച്ചപ്പോൾ, ഗിയർബോക്‌സിന് മുകളിൽ കുഞ്ഞ് ഒറ്റയ്ക്ക് ഇരിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
കൂടെ ആരെയും കാണാതിരുന്നതോടെ ജീവനക്കാർ കുട്ടിയോട് വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.
കുഞ്ഞിനെക്കുറിച്ച് പോലീസിനെ വിവരമറിയിക്കാൻ തീരുമാനിച്ച നിമിഷങ്ങൾക്കകം, പരിഭ്രമത്തോടെ അമ്മ ബസിലേക്ക് എത്തി.
കുഞ്ഞ് കൂടെയുണ്ടായിരുന്ന കാര്യം യാത്രക്കിടെ മറന്നുപോയതായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. ബസ് ജീവനക്കാരുടെ ജാഗ്രതയാണ് വലിയ അപകടം ഒഴിവാക്കിയത്.
0 Comments