FLASH NEWS

6/recent/ticker-posts

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അർജുൻ ആയങ്കിക്കെതിരെ കേസ്

സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കോട്ടയം റെയിൽവെ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധിധാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ടിക്കറ്റ് പരിശോധകയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Post a Comment

0 Comments