FLASH NEWS

6/recent/ticker-posts

എക്സ്.ആർ.പി.എഫ് കൂട്ടായ്മയും ആദരിക്കലും

കണ്ണൂർ: റെയിൽവെ യാത്രക്കാരോട് റെയിൽവെ ജീവനക്കാർ കാണിക്കുന്ന ആത്മാർതമായതും സത്യസന്ധതവുമായ സേവനം പൊതു സമൂഹത്തിനു മാതൃകയാണെന്ന് സതേൺ റെയിൽവേ സോണൽ കൺസൾടെറ്റീവ് അംഗം റഷീദ് കവ്വായി പറഞ്ഞു. 

എക്സ് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ആന്റ് സ്പെഷ്യൽ ഫോഴ്സ് വെൽഫയർ അസോസിയേഷൻ കൂട്ടായ്മയും , ട്രെയിൻ യാത്രക്കിടയിൽ തഷ്ടപ്പെട്ട താലിമാല കണ്ടെത്തി യഥാർത്ഥ അവകാശിക്ക് കൈമാറിയ അസോസിയേഷൻ ട്രഷർ വി.ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ചടങ്ങിൽ ചെയർമാൻ സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ എസ്.ആർ.എം.എസ്.സജിത്ത്കുമാർ .ആർ.പി.എഫ്.സി.ഐ. ബിനോയി ആന്റണി, എ.പി.പ്രഭാകരൻ . ചന്ദ്രൻ . കെ., വി.ജയചന്ദ്രൻ , മഹേഷ് . എ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments