FLASH NEWS

6/recent/ticker-posts

കണ്ണൂരില്‍ അഞ്ച് വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റിൽ

കണ്ണൂർ: അഞ്ച് വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് അറസ്റ്റിലായത്. കണ്ണൂര്‍, തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്കൂള്‍ അധ്യാപകനാണ് അറസ്റ്റിലായ ഫൈസല്‍. ഏഴാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

നാല് വര്‍ഷമായി ഇയാള്‍ ഇവിടെ അധ്യാപകനാണ്. ഇയാള്‍ക്കെതിരെ പതിനേഴ് പരാതികളാണ് ലഭിച്ചത്. അഞ്ച് വിദ്യാര്‍ഥികളാണ് പരാതികള്‍ എഴുതി നല്‍കിയത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പരാതികള്‍ നല്‍കും. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

ബി.ആര്‍.സിയുടെ കീഴിലുള്ള ഐ.ഇ.ഡി അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ ഇത്തവണ പീഡന വിവരം തുറന്നുപറയുന്നത്. ഈ വിവരം ചൈല്‍ഡ് ലൈന് കൈമാറുകയും ഇവര്‍ മുഖേന പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.


Post a Comment

0 Comments