വെള്ളിയാഴ്ച പുലർച്ച രണ്ടോടെ നാട്ടുകാര് ആണ് പ്രതികളെ പിടികൂടി പൊലീസിന് കൈമാറിയത്. ഇവരിൽ നിന്ന് എട്ട് ഗ്രാം എം.ഡി.എം.എയും 18 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ആനായ്ക്കലിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ മയക്കുമരുന്ന് വിതരണം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് നാട്ടുകാർ സംഘം ചേർന്ന് എത്തിയത്.
പ്രതികളെ കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
0 Comments