FLASH NEWS

6/recent/ticker-posts

ഇനി എലിയെ കൊന്നാല്‍ അഴിക്കുള്ളിലാകും, വവ്വാലും ചുണ്ടെലിയും കാക്കയുമെല്ലാം വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയില്‍


 ഇനി എലി, നാടന്‍കാക്ക, വവ്വാല്‍, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊന്നാല്‍ പണികിട്ടും. ഇവയെ എല്ലാം വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ് കേന്ദ്രം. ഇനി ഇവയെ കൊല്ലാന്‍ കേന്ദ്രസര്‍കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. അതെ സമയം ഇതിനെ സംബന്ധിക്കുന്ന സോഷ്യൽമീഡിയയിൽ ട്രോൾ വീഡിയോകൾ ഇറങ്ങിയിട്ടുണ്ട്.



വന്യജീവി സംരക്ഷണനിയമ(1972)ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്. കഴിഞ്ഞ 20-നാണ് ഭേദഗതി വിജ്ഞാപനം നിലവില്‍വന്നത്. നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും കാല്‍ലക്ഷം രൂപ വരെ പിഴയുമാണു ശിക്ഷ.  കാക്ക (പൂര്‍ണമായും കറുത്തനിറമുള്ള ഇവ ബലിക്കാക്കയെന്നും അറിയപ്പെടുന്നു), വവ്വാല്‍, ചുണ്ടെലി, എലി എന്നിവയെ വന്യജീവി സംരക്ഷണനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പെട്ട ക്ഷുദ്രജീവികളായാണ് കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാലിപ്പോള്‍ ഷെഡ്യൂള്‍ അഞ്ച് ഒഴിവാക്കുകയും ഭേദഗതിപ്രകാരം ഷെഡ്യൂള്‍ രണ്ടിന്റെ സംരക്ഷണപരിധിയിലാക്കുകയും ചെയ്തു. 

Post a Comment

0 Comments