FLASH NEWS

6/recent/ticker-posts

‘പറയേണ്ടത് പറയും, ഭയന്ന് മിണ്ടാതിരിക്കില്ല’: ഗണേഷ് കുമാർ

തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും ആരെയും ഭയന്ന് മിണ്ടാതിരിക്കില്ലെന്നും വ്യക്തമാക്കി ഗണേഷ് കുമാർ. കഴിഞ്ഞ എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ ഗണേഷ് മുന്നണി വിടുമെന്ന പ്രചാരണം ശക്തമായി. ഇത്തരം പ്രചാരണങ്ങൾ പൊള്ളയാണെന്നും, മുന്നണി വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എൽ.ഡി.എഫിൽ തന്നെ ഉറച്ച് നിൽക്കുമെന്നും, എല്‍.ഡി.എഫ് യോഗങ്ങളില്‍ ക്രിയാത്മക വിമര്‍ശനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ടുവന്നവര്‍ കേരളാ കോണ്‍ഗ്രസ് ബി ഗ്രൂപ്പില്‍ ചേരുന്നതിന്റെ ലയന സമ്മേളനം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

Post a Comment

0 Comments