കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അവതരിപ്പിച്ച ബജറ്റ് വിശകലനം ചെയ്യുന്നതിന് വേണ്ടി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ,കണ്ണൂർ ബ്രാഞ്ചുമായി സഹകരിച് ബഡ്ജറ്റ് അവലോകന യോഗം സംഘടിപ്പിച്ചു . വ്യാപാര - വ്യവസായ മേഖലയിൽ വരുത്തിയിട്ടുള്ള വിവിധ മാറ്റങ്ങളെക്കുറിച്ചും , അത് വ്യാപാര വ്യവസായ രംഗത്ത് അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന രീതികളെക്കുറിച് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള യോഗങ്ങൾ സംഘടിപ്പിക്കുന്ന തെന്നും സംഘടകർ അറിയിച്ചു .
ചേംബർ പ്രസിഡന്റ് ശ്രീ ടി.കെ.രമേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു .
ശ്രീ ശിവപ്രസാദ് ,FCA, ചാർട്ടേർഡ് അക്കൗണ്ടന്റ് (chairman, ICAI Kannur Branch) സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു .
സർവ്വശ്രീ സി.സുരേഷ് കുമാർ FCA ചാർട്ടേർഡ് അക്കൗണ്ടന്റ് , ജയപ്രകേഷ് എം സി ,FCA ചാർട്ടേർഡ് അക്കൗണ്ടന്റ്, ദിവാകർ കെ വി (Director, NMCC, KTEO മുൻ പ്രസിഡന്റ്), മനോഹരൻ ആലംബത് (Rtd.manager, Bank of India) ഡോക്ടർ കെ പി വിപിൻ ചന്ദ്രൻ (Asst.Professor, Kannur University ) തുടങ്ങിയവർ ബഡ്ജറ്റിനെക്കുറിച് വിശദമായി സംസാരിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു . യോഗത്തിനു ചേംബർ ഓണററി സെക്രട്ടറി ശ്രീ അനിൽ കുമാർ. സി. നന്ദി പ്രകാശിപ്പിച്ചു .
0 Comments