FLASH NEWS

6/recent/ticker-posts

കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നു

തളിപ്പറമ്പിൽ നിന്ന് കൊളച്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ച് വൈദ്യുതി തൂൺ തകർന്നു. അരിമ്പ്ര താഴെ പറശ്ശി റോഡിലാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. വൈദ്യുത തൂൺ പൊട്ടി വീണതിനെ തുടർന്ന് വൈദ്യുതിയും, ഗതാഗതവും തടസ്സപ്പെട്ടു.


Post a Comment

0 Comments