ജില്ലാ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ബി എസ്സി എം എൽ ടി ബിരുദം, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ രജിസ്ട്രേഷൻ/ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ നൽകുന്ന ഡി എം എൽ ടി. ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ, ഹെമറ്റോളജി അനലൈസർ ആൻഡ് ബയോകെമിസ്ട്രി അനലൈസർ, കമ്പ്യൂട്ടർ എന്നിവയിൽ പരിജ്ഞാനം വേണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ആധാർ കാർഡ് എന്നിവ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ ഹാജരാവുക. ഇന്റർവ്യൂ സമയത്ത് അസ്സൽ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. ഫോൺ: 0497 2706666.
0 Comments