കണ്ണൂർ: കോഴിക്കോട് രോഗികളുടെ ചികിത്സ പിഴക്കാനിടയാവുന്നത് ഗൗരവമുള്ള വിഷയമാണെന്നും രോഗികൾ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും പ്രമുഖ രക്ത രോഗ വിദഗ്ദനും ബംഗളൂരു മജുംദാർ ഷാ മെഡിക്കൽ സെന്റർ ഡയറക്ടറുമായ ഡോ.സുനിൽ ഭട്ട് പറഞ്ഞു.
കേരള ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ മേഖല ശാസ്ത്ര കേന്ദ്രത്തിൽ സംഘടിപ്പിച്ച തലാസീമിയ സിക്കിൾ സെൽ അനീമിയ ദിനാചരണവും രക്ത രോഗികളുടെ കുടുംബ സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ബംഗളൂരു നാരായണ ആശുപത്രിയിൽ മജ്ജ മാറ്റൽ ശസ്ത്രക്രിയ നടത്തുന്ന കേരളത്തിലെ രോഗികൾക്ക് രണ്ട് ലക്ഷം രൂപ ഇളവ് ചെയ്യുമെന്നും തലാസീമിയ രോഗികൾക്ക് ആറ് മാസം കൂടുമ്പോൾ ചെയ്യേണ്ട ടി.ടു. സ്റ്റാർ എം.ആർ.ഐ സൗജന്യമായി ചെയ്തു വരുന്നത് തുടരുമെന്നും അദ്ധേഹം പറഞ്ഞു.
ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി അധ്യക്ഷം വഹിച്ചു. രക്തജന്യ രോഗികൾക്കാവശ്യമായ മുഴുവൻ മരുന്നുകൾ നൽകാനും സാമൂഹ്യ നീതി നടപ്പാക്കാനും തൊഴിലവസരം ഉറപ്പ് വരുത്താനും രോഗം പ്രതിരോധിക്കാനും അടിയന്തിര നടപടി വേണമെന്ന് അദ്ധേഹം പറഞ്ഞു.
റീജിണൽ സയൻസ് സെന്റർ വിദ്യാഭ്യാസ ഓഫീസർ കെ. ബിനോജ്, ഡി.കെ.എം.എസ് - ബി.എം.എസ്. ടി മാനേജർ ചിന്മ , ഡോ. റിയ, എം.വി.അബ്ദുൽ അസീസ്, കെ.കെ. നിസാർ, ലിസ്സി അന്തിനാട്ട്, സുരേഷ് നാരായണ ഹോസ്പിറ്റൽ, കൗൺസിൽ പാലക്കാട് ജില്ലാ സെക്രട്ടരി വി.വിനു നവ്യ, ആരുഷി, ഹസ്ന എഫ്.എസ് ,ഷബ്ന തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് സൗജന്യ എച്. എൽ .എ പരിശോദന സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ നടന്നു -
കൗൺസിൽ കൺവീനർ റഹീം നന്തി സ്വാഗതവും ഒ എം.സൻഫീർ നന്ദിയും പറഞ്ഞു.
കരീം കാരശ്ശേരി
സംസ്ഥാന ജനറൽ കൺവീനർ
ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ , കേരള
mob.9447019182
0 Comments