FLASH NEWS

6/recent/ticker-posts

മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നർ ലോറിയുടെ ടയറുകൾക്ക് തീപിടിച്ചു

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നർ ലോറിയുടെ ടയറുകൾക്ക് തീ പിടിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചതിനാൽ ദുരന്തം ഒഴിവായി. വീരാജ്‌പേട്ടയിൽ നിന്ന്‌ കണ്ണൂരിലേക്ക് ഫാബ്രിക്കേഷൻ സാധനങ്ങളുമായി പോകുക ആയിരുന്ന കണ്ടെയ്‌നർ ലോറിയുടെ ടയറുകൾക്കാണ് മാക്കൂട്ടം ചുരത്തിൽ നിന്ന് തീ പിടിച്ചത്.

ചുരം ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഉടൻ ഇരിട്ടിയിലെ അഗ്നിരക്ഷാ നിലയത്തിൽ വിവരം നൽകുകയും സ്റ്റേഷൻ ഓഫീസർ രാജീവിന്റെയും അസി. സ്റ്റേഷൻ ഓഫീസർ എൻ ജി അശോകന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി തീയണക്കുക ആയിരുന്നു. കണ്ടെയ്നർ ലോറി സി എൻ ജി യിലാണ് ഓടിയിരുന്നത്.


Post a Comment

0 Comments