FLASH NEWS

6/recent/ticker-posts

കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡിയും അനുമോദനവും നടത്തി

കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡിയും  SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡും മോമെന്റോ വിതരണവും നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്തു CH മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ യൂട്യൂബേഴ്സ് KL ബ്രോ ബിജുവും ഫാമിലിയും ജനറൽ ബോഡി ഉദ്ഘാടനവും മൊമന്റോ വിതരണവും നടത്തി. പ്രസിഡന്റ് പ്രദോഷ് പുത്തൻപുരയിൽ അദ്ധ്യക്ഷനായി.
ചടങ്ങിൽ ട്രഷറർ സജിത്ത് മൗവ്വേരി, കഴിഞ്ഞ ഭരണ സമിതി കണക്ക് അവതരിപ്പിച്ചു. ഗ്രൂപ്പ് കോർഡിനേറ്റർ ബൈജു കെ.പി ഉദ്ഘാടകന് ഉപഹാരം നൽകി അനുമോദിച്ചു.
ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, ട്രഷറർ നസീർ പി കെ പി , പ്രസിഡന്റ് മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷഹനാസ് കെ എം പി സ്വാഗതവും മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments