തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസമാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സർക്കാര്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്കാണ് പെൻഷൻ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
0 Comments