FLASH NEWS

6/recent/ticker-posts

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഷിജു

മട്ടന്നൂർ: പഞ്ചഗുസ്തിയിൽ ഉയർച്ചയുടെ പടവുകൾ കയറുകയാണ് മട്ടന്നൂർ പാലയോട് സ്വദേശി എം എം ഷിജു. കസാഖ്‌സ്താനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത്‌ പങ്കെടുക്കാൻ ഷിജു യോഗ്യത നേടി. ചാമ്പ്യൻഷിപ്പിൽ പങ്കടുക്കാനായി സ്പോൺസറെ തേടുകയാണ് അദ്ദേഹം.

ഉത്തർപ്രദേശിലെ മഥുര ജി എൽ എ യൂണിവേഴ്‌സിറ്റിയിൽ നടന്ന ദേശീയ പാരാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 70 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയാണ് ഷിജു ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്.

ഓഗസ്റ്റ് 24 മുതലാണ് കസാഖ്‌സ്താനിൽ ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്‌. പക്ഷേ, ഇതിൽ പങ്കെടുക്കാൻ ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. നിർമാണ തൊഴിലാളിയായ ഷിജുവിന് ഇത് താങ്ങാൻ കഴിയുന്ന തുകയല്ല. സഹായിക്കാൻ ആരെങ്കിലും മുന്നോട്ട് വന്നാൽ ഷിജുവിന് രാജ്യത്തിനായി മത്സരിക്കാനാകും. പാലയോട്ടെ കെ കുഞ്ഞിരാമൻ -എം എം ജാനകി ദമ്പതികളുടെ മകനാണ്.
 

Post a Comment

0 Comments