FLASH NEWS

6/recent/ticker-posts

പാപ്പിനിശ്ശേരി മേല്‍പാലത്തിലെ കുഴി; വഴിമുട്ടി യാത്രക്കാര്‍


പാപ്പിനിശ്ശേരി: റെയില്‍വേ മേല്‍പാലത്തില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അധികൃതര്‍ കുഴികളടക്കുംതോറും അതിലും വലിയ കുഴികള്‍ രൂപപ്പെടുകയാണ്. പാലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2018ല്‍ വാഹനഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ തൊട്ടടുത്ത വര്‍ഷം മുതല്‍ കുഴികള്‍ രൂപപ്പെടാൻ തുടങ്ങി. നാടിന്റെ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടും എൻജിനീയറിങ് വിഭാഗം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.

ഒരു വര്‍ഷം മുമ്പേ പാലത്തിലെ ഉപരിതലത്തില്‍ നിറയെ കുഴികളായതിനാല്‍ ഒരു മാസം പാലമടച്ച്‌ ഗതാഗതം നിര്‍ത്തി ആധുനിക സംവിധാനത്തോടെ കുഴികളടച്ച്‌ സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാല്‍, ഒട്ടും താമസിയാതെതന്നെ പാലത്തിലെ ഉപരിതലത്തില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നത് പതിവാണ്.

Post a Comment

0 Comments