FLASH NEWS

6/recent/ticker-posts

കീഴ്‌പ്പള്ളി വിയറ്റ്നാമിൽ സായുധ മാവോവാദി സംഘത്തിന്റെ പ്രകടനം

ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്‌പ്പള്ളി വിയറ്റ്നാമിൽ മാവോവാദി സംഘമെത്തി പ്രകടനം നടത്തി പോസ്റ്ററുകൾ പതിച്ചു. മൂന്ന് സ്ത്രീകൾ അടങ്ങുന്ന പതിനൊന്ന് അംഗ സായുധ സംഘമാണ് ടൗണിൽ എത്തിയത്.

സി പി ഐ മാവോവാദി കബനി ഏരിയ സമിതി എന്നെഴുതിയ പോസ്റ്ററുകളിൽ ‘ആറളം ഫാം തൊഴിലാളികൾ അടിമകളല്ല ഉടമകളാണ്‌, ആറളം ഫാം തൊഴിൽ ഒത്തുതീർപ്പ് ട്രേഡ് യൂണിയൻ വഞ്ചകരെ തിരിച്ചറിയുക’ എന്നിവയാണ് എഴുതിയിട്ടുള്ളത്.

അരമണിക്കൂറോളം ടൗണിൽ ചെലവഴിച്ച സംഘം സമീപത്തെ കടയിൽ നിന്ന്‌ 1000 രൂപയുടെ സാധനങ്ങൾ വാങ്ങി തിരിച്ച് പോയി. വിയറ്റ്നാമിലെ വീടുകളിൽ മുൻപ് അഞ്ചംഗ സംഘം നിരവധി തവണ എത്തിയിട്ടുണ്ടെങ്കിലും ടൗണിൽ എത്തുന്നത് ഇത് ആദ്യമായാണ്.

ഇരിട്ടി എ എസ് പി തപോഷ്‌ ബസുമതാരി, ആറളം എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ തണ്ടർ ബോൾട്ട് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

Post a Comment

0 Comments