കണ്ണൂർ : മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായ പതിനാറുകാരനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിനെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്.
മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിൻ്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ കണ്ടെത്തിയത് മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ്. കെ എം സി സിയുടെ രണ്ട് പ്രവർത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവർ കണ്ണൂർ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മൻസൂർ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.
0 Comments