FLASH NEWS

6/recent/ticker-posts

ബി.എസ്.എഫ് ജവാൻ ഹൃദയാഘാതം മൂലം അന്തരിച്ചു

ബക്കളം: ഓണാവധിക്ക് നാട്ടിലെത്തിയ ബി.എസ്.എഫ് ജവാൻ ഹൃദയാഘാതം മൂലം അന്തരിച്ചു. താഴെ ബക്കളത്തെ സി പ്രമോദ് (50) ആണ് മരിച്ചത്. കാർഗിൽ അതിർത്തി മേഖലകളിലെ ജോലിക്കിടെ ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അടുത്ത ആഴ്ച ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ.

പരേതനായ മാടവളപ്പിൽ ദാമോദരൻ - സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ ബോബിത (മേഘാലയ ഷില്ലോങ്). മക്കൾ: പ്രബീഷ്, പ്രതിഭ. (വിദ്യാർഥി). സംസ്കാരം നാളെ പകൽ 11 മണിക്ക് പുന്നക്കുളങ്ങര കുറുക്കൻചാൽ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

Post a Comment

0 Comments