FLASH NEWS

6/recent/ticker-posts

നവരാത്രി മഹോത്സവം -2023 ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ കോവിൽ താഴെചൊവ്വ

കണ്ണൂർ ദസറയുടെ ഭാഗമായി താഴെചൊവ്വ ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ കോവിൽ നവരാത്രി മഹോത്സവം വളരെ വിപുലമായി നടത്തുവാൻ തീരുമാനിച്ചതായി സംഘാടകസമിതി അറിയിച്ചു. നവരാത്രി മഹോത്സവത്തിൽ ഒൻപതു രാവുകളിൽ ഉത്തര കേരളത്തിൽ അറിയപ്പെടുന്ന കലാകാരന്മാരെ ഉൾപെടുത്തികൊണ്ടുള്ള വ്യത്യസ്തമായ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. 

കഴിഞ്ഞ വർഷത്തിലെതിൽ നിന്ന് വിഭിന്നമായി കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക്, കരകൗശാല ചന്ത, ദീപാരാധന നേരത്ത് എല്ലാ ദിവസവും വിവിധങ്ങളായ സംഗീത കച്ചേരി, സംഗീതോപകരണ കച്ചേരി എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നവരാത്രി ദിവസങ്ങളിൽ എല്ലാദിവസവും രാത്രി 7.00മണിക്ക് അന്നദാനവും, മഹാനവമി ദിവസം ഉച്ചക്ക് മഹാഅന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 24 ചൊവ്വാഴ്ച വിജയദശമി ദിവസം അതി ഗംഭീരമായ വർണശ്ശഭളമായ കാഴ്ചകളോട്കൂടിയും വാദ്യഘോഷത്തോട്കൂടിയുമുള്ള രഥഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ് 

സംഘാടകസമിതി പ്രസിഡന്റ്‌ വൈശാഖ് എം -  സെക്രെട്ടറിമാരായ തല്ലി സനിൽ ശശി, സരൂപ് കെ - ട്രഷറർ തല്ലി ജിഷ്ണു ജയറാം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments