FLASH NEWS

6/recent/ticker-posts

തലാസീമിയ, സിക്കിൾ സെൽ അനീമിയ പ്രതിരോധം; കേരളത്തിലെ മുഴുവൻ ഗർഭിണികൾക്കും സൗജന്യ രക്തപരിശോദന നടത്താൻ ധാരണ


കണ്ണൂർ: ഹൈദരാബാദ്. തലാസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക രക്ത വൈകല്യ രോഗത്തോടെയുള്ള ശിശുജനനങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ഗർഭിണികൾക്കും എച്.ബി. എ.ടു (HbA2) രക്തപരിശോദന സൗജന്യമായി നടത്താൻ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും ഹൈദരാബാദ് തലാസീമിയ ആന്റ് സിക്കിൾ സെൽ സൊസൈറ്റിയും ധാരണയിലെത്തി. ഹൈദരാബാദ് മാരി ഗോൾഡ് ഹോട്ടലിൽ തലാസീമിയ ആന്റ് സിക്കിൾ സെൽ സൊസൈറ്റി പ്രസിഡന്റ് ഡോ. ചന്ദ്രകാന്ത് അഗർവാൾ, സെക്രട്ടരി ഡോ.സുമൻ ജയിൻ, വൈസ് പ്രസിഡന്റ് രത്നവല്ലി കോട്ടപ്പള്ളി എന്നിവരുമായി കൗൺസിൽ കേരള സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി, കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.വി. അസീസ് തുടങ്ങിയവർ നടത്തിയ ചർചയിലാണ് സൗജന്യ രക്തപരിശോദനക്ക് നടപടിയായത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നും രക്ത സാമ്പിളുകൾ കുരിയർ വഴി ഹൈദരാബാദിലേക്ക് എത്തിക്കും. രക്തപരിശോദനയിൽ ജീൻ വാഹകരാണെന്ന് കണ്ടെത്തിയാൽ ഭർത്താവിന്റെ രക്തവും സൗജന്യ പരിശോദനക്കയക്കും. രണ്ടാളും ജീൻ വാഹകരാണെങ്കിൽ പ്രിനാറ്റൽ ഡയഗ്നോസിസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. ജീൻ വാഹകർ ആയിരിക്കുകയെന്നത് ഒരു ആരോഗ്യപ്രശ്നമല്ല. എന്നാൽ രണ്ടാളും ജീൻ വാഹകരാണെങ്കിൽ ആ ദമ്പതികൾക്കുണ്ടാവുന്ന ഇരുപത്തഞ്ച് ശതമാനം കുഞ്ഞുങ്ങളെ ഈ മാരക രോഗം ബാധിക്കാനിടയുണ്ട്. അത്തരത്തിലുള്ള ശിശുജനനങ്ങൾ സമ്പൂർണ്ണമായും പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് എല്ലാ ഗർഭിണികളെയും സ്ക്രീൻ ചെയ്യാനും കേരളത്തെ തലാസീമിയ, അരിവാൾ രോഗമുക്ത സംസ്ഥാനമാക്കാനും കൗൺസിൽ മുൻകയ്യെടുക്കുന്നത്.
    ദേശീയ തലാസീമിയ കോൺഫ്രൻസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ഹൈദരാബാദിൽ എത്തിയത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പ്രമുഖർ കോൺഫ്രൻസിൽ പങ്കെടുത്തു.

Post a Comment

0 Comments