FLASH NEWS

6/recent/ticker-posts

കണ്ണൂർ മോഡേൺ ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ ബാച്ചിന്റെ ബിരുദധാന ചടങ്ങ് നടന്നു

കണ്ണൂർ : മോഡേൺ ഐടിഐ 2021-23   ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ 100% വിജയം നേടിയ ഡ്രാഫ്റ്റ്മാൻ സിവിൽ ബാച്ചിന്റെ ബിരുദധാന ചടങ്ങ് മോഡേൺ ഐ ടി ഐ ഓഡിറ്റോറിയത്തിൽ വച്ച്  നടന്നു.

മോഡേൺ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ കെ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ അഡ്വ. പി കെ അൻവർ ഉദ്ഘാടനവും സർട്ടിഫിക്കറ്റും ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും ചെയ്തു. പ്രസ്തുത ചടങ്ങിൽ ശ്രീ ഭാഗ്യശീലൻ ചാലാട്, അനഘ,  ദീപ്തി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. അഡ്വ. ശ്രീ പി കെ അൻവറിനും ശ്രീ ഭാഗ്യശീലൻ ചാലാടിനും മാനേജർ ഒ കെ വേണുഗോപാലൻ ഉപഹാര സമർപ്പണം നടത്തി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ മോഡേൺ ഐടിഐ പ്രിൻസിപ്പാൾ  രമേശൻ പി സ്വാഗതവും  സുധാകരൻ ടി പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments