FLASH NEWS

6/recent/ticker-posts

നടന്‍ കുണ്ടറ ജോണി അന്തരിച്ചു



 പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു.  ഇന്ന് രാത്രിയോടെ നെഞ്ചുവേദന തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇന്ന് രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. 

1979 ൽ അഗ്നിപർവതം  എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ അടക്കം നിരവധി ഹിറ്റ്  ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

Post a Comment

0 Comments