FLASH NEWS

6/recent/ticker-posts

മലയാളികളുടെ ഇഷ്ട വിഭവമായ ദോശയും ഇഡ്ഡലിയും തൊട്ടാല്‍ ഇനി പൊള്ളും; ഇന്നു മുതല്‍ വില കൂടുന്നു

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കി
വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ
വര്‍ധനയാണ് കാരണം. എല്ലാ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ ദോശമാവിനും കൂടി വില കൂടുന്നു എന്നതാണ് പ്രശ്നം. 

35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. അതായത് ദോശയും ഇഡ്ഡലിയും കഴിക്കണമെങ്കില്‍ സാധാരണക്കാരന്റെ കീശ കീറുമെന്നുറപ്പ്. അരിക്കും ഉഴുന്നിനും വില കൂടിയതോടെയാണ് മാവിനും വിലകൂട്ടാന്‍ നിര്‍മാതാക്കാള്‍ നിര്‍ബന്ധിതരായത്. മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപയുടെ വര്‍ധനയാണുണ്ടായത്. കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 150 ലുമെത്തി. വൈദ്യുതി നിരക്കും വര്‍ധിച്ചതോടെ വില കൂടാതെ മറ്റ് വഴിയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Post a Comment

0 Comments