FLASH NEWS

6/recent/ticker-posts

അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പോലീസ്

 
കൊച്ചി: അലൻ ഷുഹൈബിനെതിരെ ആത്മഹത്യാശ്രമത്തിന് കേസ്. കൊച്ചി ഇൻഫോപാർക് പൊലീസ് ആണ് കേസെടുത്തത്. ആത്മഹത്യക്ക് ശ്രമിച്ച അലൻ ഷുഹൈബ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉറക്ക ഗുളിക 30 എണ്ണം കഴിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്. അതേസമയം, ആരോഗ്യാവസ്ഥ മോശമായതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് അലനെ ഇന്ന് മുറിയിലേക്ക് മാറ്റുമെന്നാണ് വിവരം. 

അവശനിലയിൽ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽ  അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments