FLASH NEWS

6/recent/ticker-posts

കെഎസ്ആര്‍ടിസി ജനുവരി മുതൽ സ്മാര്‍ട്ടാകും

ഇനി കണ്ടക്ടര്‍ക്ക് കൊടുക്കാന്‍ കൈയില്‍ ചില്ലറയില്ലെങ്കില്‍ കുഴപ്പമില്ല കെഎസ്ആര്‍ടിസി ബസില്‍ ജനുവരി മുതല്‍ ഡിജിറ്റല്‍ പണമിടപാടിന് സൗകര്യം ഒരുക്കാന്‍ നടപടി ആരംഭിച്ച് അധികൃതര്‍. മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും ഇത് നടപ്പാക്കാനാണ് പദ്ധതി. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിന്റെ പണം നേരിട്ട് വാങ്ങുന്നതിനൊപ്പം ഡിജിറ്റലായും ടിക്കറ്റ് ചാര്‍ജ് സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

ട്രാവല്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയും ഗൂഗിള്‍പേ, ക്യൂ ആര്‍ കോഡ് എന്നി മാര്‍ഗങ്ങളിലൂടെയും ടിക്കറ്റ് ചാര്‍ജ് നല്‍കാനാകും. ടിക്കറ്റ് ഡിജിറ്റലായി ഫോണില്‍ ലഭിക്കും. ഇതിനൊക്കെ സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീനും ആപ്പുമുണ്ടാകും.

പദ്ധതിക്ക് ചലോ ആപ് എന്ന സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ആപ്പിലൂടെ ബസ് ട്രാക്ക് ചെയ്യാനും, യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കും മറ്റും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സൗകര്യമുണ്ടാകും. സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഒരോ കേന്ദ്രത്തിലും ബസുകള്‍ എത്തുന്ന സമയവുമെല്ലാം ആപ്പിലൂടെ മനസ്സിലാക്കാം. ഡിസംബര്‍ അവസാനത്തോടെ ട്രയല്‍ ആരംഭിക്കും.


Post a Comment

0 Comments