വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ് കൂടി വന്നത്. പ്രായപൂർത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങളും ആദ്യഭാര്യ ഷാക്കിറിനെതിരെ ഉന്നയിച്ചിരുന്നു. ഇവർ ധർമ്മടം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ പരാതിയിൻമേലാണ് പോക്സോ ചുമത്തി കേസെടുത്തിരുന്നത്.
0 Comments